Thursday, May 1, 2008

പുതിയ സ്വപ്നം

ഒരു കൊച്ചു ദുഖത്തിനാത്മ ശാന്തിക്കയി
ഒരു കൊച്ചു സ്വപ്നം നെയ്തെടുക്കുന്നു ഞാന്‍
അറിയില്ലെനിക്കു നിന്നെ പക്ഷെ
അറിയാതെയെന്‍ മനസിലൊരു
പൂ വിരിയുകയായി ...

എവിടെയൊ മറഞ്ഞിരുന്നെന്നെ നൊക്കി
ചിരിക്കും നീയാണെന്‍ മനം നിറയെ

കാണുന്നില്ല ഞാന്‍ നിന്നെയെന്‍ മിഴിയാല്‍
പക്ഷെ ....
കണുന്നു നിന്നെ ഞാ‍ന്‍ എന്‍ ഹ്രിദയത്തില്‍

Wednesday, April 30, 2008

മൌനം

മൌനം സംഗീതമോ
അതില്‍ വാചാ‍ലതയോ
നിന്റെ മൌനത്തിന്‍
ചിറകടിയില്‍ പാറും
എന്റെ സ്വപ്ന
ചിറകുകളും മോഹവും
മൌനത്തില്‍ നീ
എനിക്കേകിയത്
നിന്റെ മുത്തമൊ
അതൊ ....
നിന്റെ കണ്ണില്‍
വിരിയും തിളക്കമൊ
ചുന്ടില്‍ വിരിയും
പുഞ്ചിരിയൊ
എന്റെ ഹ്രിത്തിലൊരു
ചില്ലു കൊട്ടാരം തീര്‍ത്തത്
ചില്ലു കൊട്ടാരത്തിനു
കല്ലെറിഞ നിന്റെ വക്കുകള്‍
മൌനത്തെ തകര്‍ത്ത
തിരമലകള്‍
അറിയാതെ ഞാന്‍ ഒരു
മൌനത്തിലമര്‍ന്നുപൊയ് ...

Tuesday, February 19, 2008

ഒരു ചെറിയ തുടക്കം

എല്ലാവര്‍ക്കും എന്റെ നമസ്കാരം.... ഞാനും ഇവിടെ എന്തെങ്കിലും ഒക്കെ കുറിച്ചിടാന്‍ ശ്രമിക്കുകയണ്. എല്ലാവരുടെയും അനുഗ്രഹങള്‍ പ്രതീക്ഷിക്കുന്നു....